അറബിക്കടലില്‍ കേരള തീരത്ത് വെച്ച് അപകടത്തില്‍ പെട്ട ചരക്കുകപ്പല്‍ ഉയര്‍ത്താനുള്ള ശ്രമം ഇന്നും തുടരും. ഇന്ത്യന്‍ നേവിയും, കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തുക. കപ്പല്‍ മുങ്ങി താഴാതെ ഇരിക്കാന്‍ മൂന്ന് നാവികര്‍ ഇപ്പോഴും കപ്പലില്‍ തുടരുന്നുണ്ട്.
കൊച്ചി കടല്‍ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3 ആണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. വിഴിഞ്ഞത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോകും വഴിയാണ് അപകടം. 21 പേരെ ഇന്നലെ തന്നെ കപ്പലില്‍ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈന്‍സ് ജീനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലില്‍ നിന്ന് 9 കാര്‍ഗോകള്‍ കടലില്‍ വീണിരുന്നു. കാര്‍ഗോ കടലില്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കടലില്‍ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment