Thursday, July 30, 2026
Kerala News

കാര്‍ഗോ കടലില്‍ വീണ സംഭവം; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു

കാര്‍ഗോ കടലില്‍ വീണ സംഭവം; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു


അറബിക്കടലില്‍ കേരള തീരത്ത് ചരക്കുകപ്പല്‍ മറിഞ്ഞ് അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് തീരദേശത്ത് ജാഗ്രത തുടരുന്നു.  കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോകള്‍ കടലില്‍ വീണതായും, അതില്‍ അപകടകരമായ വസ്തുക്കളും ഉണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണം എന്നുമാണ് നിര്‍ദേശം. വിഴിഞ്ഞത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചിയില്‍ നിന്നുള്ള 38 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ ആകെ 24 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒന്‍പത് പേര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ശേഷിച്ച  ജീവനക്കാരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. ജീവക്കാരാരും ഇന്ത്യക്കാരല്ല എന്നാണ് വിവരം. 

കാര്‍ഗോയായി കപ്പലില്‍ മറൈന്‍ ഗ്യാസ് ഓയില്‍യും സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍യും ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം,. അപകടത്തില്‍ 84.4 മെട്രിക് ടണ്‍ മറൈന്‍ ഗ്യാസ് ഓയും 367.1 മെട്രിക് ടണ്‍ സള്‍ഫറും കടലില്‍ ചേര്‍ന്നതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




Related News

Comments

No comments yet. Be the first to comment!

Leave a Comment