കടലാക്രമണ ഭീതിയില്‍ ചെല്ലാനം പുത്തന്‍തോട് ഭാഗം സ്വദേശികള്‍. ആക്രമണം രൂക്ഷമായതോടെ ശക്തമായി പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കല്ലില്ലെങ്കില്‍ കടലിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി നാട്ടുകാര്‍ കടലിലേക്ക് ഇറങ്ങിയാണ് പ്രതിഷേധിക്കുന്നത്. ചെല്ലാനത്തെ എല്ലാ മേഖലകളിലും ടെട്രാപോഡുകളും പുലിമുട്ടുകളും സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ചെല്ലാനത്ത് ചില മേഖലകളില്‍ മാത്രമേ ടെട്രാപോഡുകളും പുലിമുട്ടുകളും സ്ഥാപിച്ചിട്ടുള്ളൂ. മറ്റുഭാഗങ്ങളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ കടലാക്രമണം വളരെ ശക്തമായിട്ടാണ് പ്രദേശവാസികള്‍ നേരിടുന്നത്.
ടെട്രാപോഡുകള്‍ സ്ഥാപിച്ചതിനു ശേഷം ചെല്ലാനത്തിന്റെ തെക്കന്‍ തീരത്ത് കടലാക്രമണം കഠിനമായി അനുഭവപ്പെടുന്നതായും, തീരം വലിയ തോതില്‍ കടല്‍ എടുക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു.
നിലവില്‍ താത്കാലികമായി നിര്‍മിച്ച കടല്‍ഭിത്തികള്‍ തകര്‍ന്ന നിലയിലാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment