Thursday, July 30, 2026
India News

മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി


80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്സ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ, എന്നായിരുന്നു മോദിയുടെ സന്ദേശം. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, കമലഹാസന്‍ എന്നിവരും പിണറായിക്ക് ജന്മദിനാശംസകള്‍ അറിയിച്ചു.

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായി വിജയന്‍ എന്നാണ് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് 80-ാം ജന്മദിനത്തില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നും അദ്ദേഹം പറഞ്ഞു. 











Related News

Comments

No comments yet. Be the first to comment!

Leave a Comment