Thursday, July 30, 2026
Kerala News

മകളെ ക്രൂരമായി തല്ലിച്ചതച്ച് പിതാവ്; പ്രാങ്ക് വീഡിയോ എന്ന് വാദം

മകളെ ക്രൂരമായി തല്ലിച്ചതച്ച് പിതാവ്; പ്രാങ്ക് വീഡിയോ എന്ന് വാദം



മകളെ ക്രൂരമായി തല്ലച്ചതച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പിതാവ് കസ്റ്റഡിയില്‍.  കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. എട്ടുവയസ്സുകാരിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇതില്‍ പൊലീസ് ഇടപെട്ടത്. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് കുട്ടിയുടെ അച്ഛനായ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

നടുക്കുന്ന ദൃശ്യങ്ങളേക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍, പ്രാങ്ക് വീഡിയോയാണെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുന്ന സാഹചര്യത്തില്‍, അമ്മയെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കാന്‍ ഈ വീഡിയോ ചിത്രീകരിച്ചതാണെന്നാണ് കുട്ടിയുടെ വാദം. 

എന്നാല്‍, പൊലീസ് ഇതിനെ വിശ്വസിക്കുന്നില്ല. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. നിലവില്‍ രണ്ട് കുട്ടികളും അച്ഛന്റെ സഹോദരിയോടൊപ്പം കഴിയുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment