Thursday, July 30, 2026
India News

സര്‍വകക്ഷി സംഘത്തിന്റെ വിദേശയാത്ര: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്

സര്‍വകക്ഷി സംഘത്തിന്റെ വിദേശയാത്ര: ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്

പാക് ഭീകരത രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. 9 പേര്‍ അടങ്ങുന്നതാണ് സംഘം. തീവ്രവാദം കൊണ്ട് ഇന്ത്യയെ നിശബ്ദമാക്കാനാകില്ലെന്ന് സംഘം പറഞ്ഞു.

വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്. ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നെത്തി ഇന്ത്യന്‍ പൗരന്മാരെ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം വ്യക്തതയോടെ വിശദീകരിക്കാനാണ് പോകുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും ലോകത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി എംപിമാരായ തേജസ്വി സൂര്യ, ഭുവനേശ്വര്‍ കലിത, ശശാങ്ക് മണി ത്രിപാഠി, എല്‍ജെപിയുടെ (രാം വിലാസ്) ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദേവ്റ, ജെഎംഎമ്മിന്റെ സര്‍ഫറാസ് അഹമ്മദ്, യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സാന്‍ തരാന്‍ജിത്ത് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.



Related News

Comments

No comments yet. Be the first to comment!

Leave a Comment