Thursday, July 30, 2026
Kerala News

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു

എറണാകുളം: തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കുട്ടിയുടെ പിതൃ സഹോദരനാണ് പ്രതി. കസ്റ്റഡി അപേക്ഷ കോലഞ്ചേരി കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സംഘം ആവശ്യപ്പെടുക. ഇയാളെ പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയുടെ അമ്മയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് അമ്മ.

ഫോറന്‍സിക് സര്‍ജന്‍ ആണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂര്‍ മുന്‍പ്. പീഡനം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത് ഇയാള്‍ മാത്രം എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മുറിയില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. പിന്നീട് പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

അതേസമയം, എറണാകുളം തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. അമ്മയുമായി ഇന്ന് കുട്ടി പഠിച്ച അങ്കണവാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും.കുഞ്ഞിനെ ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കൊലപാതകം - പീഡനവും തമ്മില്‍ ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ നിലവില്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment