Thursday, July 30, 2026
Kerala News

വ്യാജ കേസില്‍ യുവതിയെ മാസികമായി പീഡിപ്പിച്ച സംഭവം; പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

വ്യാജ കേസില്‍ യുവതിയെ മാസികമായി പീഡിപ്പിച്ച സംഭവം; പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും


പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിലുള്ള  അന്വേഷണം  പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. എ. വിദ്യാധരന്റെ നേതൃത്വത്തില്‍ നടത്തും. ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന്‍ അന്വേഷ ചുമതല ഏറ്റെടുക്കുന്നത്. 

സംഭവം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശം പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ റേഞ്ച് ഐജിക്ക് ശുപാര്‍ശ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് അന്തിമ ഉത്തരവ് ഇറങ്ങിയത്.

മുന്‍പ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ പ്രസന്നനെയും, സ്പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്ഐ എസ്.ജി. പ്രസാദിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ദളിത് സ്ത്രീയായ ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നനാണെന്നതാണ് കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.










Related News

Comments

No comments yet. Be the first to comment!

Leave a Comment