Thursday, July 30, 2026
International News

സിസ്റ്റേയ്ന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക; പോപ്പിനെ തെരഞ്ഞെടുക്കാനായില്ല, കോണ്‍ക്ലേവ് തുടരും

സിസ്റ്റേയ്ന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക; പോപ്പിനെ തെരഞ്ഞെടുക്കാനായില്ല,   കോണ്‍ക്ലേവ് തുടരും

വത്തിക്കാന്‍ സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പു പ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയര്‍ന്നത്. 

പുതിയ പോപ്പ് ആരെന്നതില്‍ തീരുമാനമായില്ലെന്നും കോണ്‍ക്ലേവ് അടുത്ത ദിവസം പുനരാരംഭിക്കുമെന്നുമാണ് ചാപ്പലിലെ ചിമ്മിനിയില്‍ നിന്നുയര്‍ന്ന കറുത്ത പുക സൂചിപ്പിക്കുന്നത്.  പുക ഉയര്‍ന്ന ശേഷം സിസ്റ്റയ്ന്‍ ചാപ്പലിന്റെ വാതിലുകള്‍ അടയുകയും വാതിലിന് പുറത്ത് Extra Omnes ( എല്ലാവരും പുറത്തേക്ക്) എന്ന് എഴുതി വയ്ക്കുകയും ചെയ്തു. പുതിയ പോപ്പ് ആരെന്നതിലെ തീരുമാനമറിയാന്‍ വത്തിക്കാന്‍ സമയം എഴുമണി മുതല്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം പേരാണ് ഫലമറിയുവാന്‍ ഏറെ പ്രാര്‍ത്ഥനയോടെ വത്തിക്കാന്‍ ചത്വരത്തില്‍ കാത്തിരിന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ ആദ്യ ഫലം അറിയാനാകുമെന്നാണ് ലഭിച്ചിരിന്ന വിവരമെങ്കിലും രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുക പുറത്തുവന്നത്. 

കോണ്‍ക്ലേവ് ഇന്നും തുടരും. രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പ്രകാരം ഉച്ചയോടെ ആയിരിക്കും. ഉച്ചക്കും വൈകിട്ടുമായി രണ്ട് റൗണ്ട് തിരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുക. 71 രാജ്യങ്ങളില്‍ നിന്നായി വോട്ടവകാശമുള്ള 133 കര്‍ദ്ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ അടുത്ത മാര്‍പാപ്പയാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ നാല് തവണ വോട്ടെടുപ്പ് നടക്കും.




Related News

Comments

No comments yet. Be the first to comment!

Leave a Comment