Friday, July 31, 2026
Kerala News

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്ന ഒരു സംഘത്തിലെ 9 പേര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്ന ഒരു സംഘത്തിലെ 9 പേര്‍ക്ക് എച്ച്‌ഐവി ബാധ


മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ രോഗബാധ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എച്ചഐവി സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) ഈ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചുവെന്ന് കണ്ടെത്തിയത്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. 

ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന്, അയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേരില്‍ രോഗബാധയുണ്ടെന്ന് കണ്ടെത്തിത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment