Friday, July 31, 2026
Kerala News

എസ്എല്‍സി- പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് സമാപനം

എസ്എല്‍സി- പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് സമാപനം

എസ്എല്‍സി- പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് സമാപനം.സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. പ്ലസ് ടു അവസാന പരീക്ഷ ഉച്ചയ്ക്ക് നടക്കും. പ്ലസ് ടു ഇമ്പ്രൂവ്‌മെന്റ് പരീക്ഷകളും, പ്ലസ് വണ്‍ പരീക്ഷകളും മാര്‍ച്ച് 29നാണ് സമാപിക്കുക. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാര്‍ച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാര്‍ച്ച് 29 നും സമാപിക്കും. 

അവസാന ദിനം സ്‌കൂളുകളില്‍ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ അപകടകരമായ രീതിയില്‍ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാല്‍ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. 

 


Related News

Comments

No comments yet. Be the first to comment!

Leave a Comment