Friday, July 31, 2026
Kerala News

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു

ലെബനന്‍: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ അച്ചാനെയിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. ഇന്ത്യന്‍ സമയം 9.50 ഓടെയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്ക ബാവയായി വാഴിച്ചു കൊണ്ടുള്ള പ്രഖ്യാപനം. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

 ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം നടന്നത്. കാത്തിരുന്ന പുണ്യനിമിഷം വന്നെത്തിയ സന്തോഷത്തിലാണ് വിശാസികള്‍. ഞായറാഴ്ച വൈകിട്ട് പുത്തന്‍ കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടക്കുന്ന ചടങ്ങോടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ പൂര്‍ണമാകും.



Related News

Comments

No comments yet. Be the first to comment!

Leave a Comment