നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചു. ആലത്തൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നിര്‍ണ്ണായകമായത് ദൃക്‌സാക്ഷിയുടെ മൊഴിയും ഡിഎന്‍എ പരിശോധനാ ഫലവുമാണ്.
കേസില്‍ ദൃക്‌സാക്ഷി ഉള്‍പ്പെടെ ആകെ 132 സാക്ഷികളുണ്ട്. 30ലേറെ ശാസ്ത്രീയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. 60 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പേ തന്നെ കുറ്റപത്രം സമര്‍പ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിലെ ഏക പ്രതിയായ ചെന്താമര നല്‍കിയ വാദങ്ങള്‍ മുഴുവനും തള്ളുന്ന തെളിവുകളോടെയാണ് കുറ്റപത്രം തയ്യാറാക്കപ്പെട്ടത്. കേസില്‍ നിര്‍ണായക വഴിത്തിരിവായത് ദൃക്‌സാക്ഷി ഗിരീഷ് നല്‍കിയ മൊഴിയാണ്. ചെന്താമര ലക്ഷ്മിയെ വെട്ടി പരിക്കേല്‍പ്പിക്കുന്നതായി താന്‍ കണ്ടുവെന്ന ഗിരീഷിന്റെ മൊഴി കേസിന്റെ ബലം കൂട്ടും.
പ്രതി ചെന്താമര നേരത്തെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നു പറഞ്ഞിരുന്നെങ്കിലും, ഡിഎന്‍എ പരിശോധന ഫലങ്ങളും ഇതിന് തിരിച്ചടിയായിട്ടുണ്ട്. ചെന്താമരയുടെ കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡിഎന്‍എ കണ്ടെത്തിയതും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment