Friday, July 31, 2026
Kerala News

ഐബി ഉദ്യോഗസ്ഥയുടെ മരണം: മകള്‍ റെയില്‍വേ ട്രാക്കില്‍ എത്തിയതില്‍ ദുരൂഹത; പരാതിയുമായി കുടുംബം

ഐബി ഉദ്യോഗസ്ഥയുടെ മരണം: മകള്‍ റെയില്‍വേ ട്രാക്കില്‍ എത്തിയതില്‍ ദുരൂഹത; പരാതിയുമായി കുടുംബം



ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 24കാരിയായ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോ എന്നതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മേഘയുടെ പിതാവ് മധുസൂദനന്‍ ഐബിക്കും പൊലീസിനും പരാതി നല്‍കി. സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് മേഘയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കിലെത്തിയത്? മേഘ മധുവിന്റെ പിതാവ് മധുസൂദനന്‍ ചോദിക്കുന്നു. മകളുടെ സ്ഥിരം യാത്രാ മാര്‍ഗത്തില്‍ റെയില്‍വേ ട്രാക്ക് ഇല്ലെന്നതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉള്ളതായി അദ്ദേഹം പരാതിയില്‍ ഉന്നയിച്ചു.

മേഘ മരിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച ഫോണ്‍കോളിന്റെ ഉറവിടം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അപകടം സംഭവിച്ച സ്ഥലത്ത് യുവതിയുടെ മൊബൈല്‍ ഫോണും തകര്‍ന്ന നിലയിലാണ് കണ്ടതെന്നും അതിലുണ്ടായിരുന്ന കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ച് സംശയങ്ങള്‍ നീക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.


എഴ് മണിയോടെ ഷിഫ്റ്റ് കഴിഞ്ഞ് മകള്‍ മുറിയിലേക്ക് പോകുമെന്നും രാവിലെ ഭക്ഷണത്തിനായി എന്തെങ്കിലും വാങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പത്തു മണിയോടെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടെന്നറിഞ്ഞു. അവളുടെ സ്ഥിരം വഴിയില്‍ റെയില്‍വേ ട്രാക്കില്ല. അകലെയുള്ള ട്രാക്കില്‍ എത്താനാകണമെങ്കില്‍ ആ സമയത്ത് ആരെങ്കിലും വിളിച്ചിരിക്കണം. അതുകൊണ്ടാണ് ഞങ്ങള്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നത് എന്നും മേഘയുടെ പിതാവ് പറയുന്നു.











Related News

Comments

No comments yet. Be the first to comment!

Leave a Comment