Friday, July 31, 2026
Kerala News

ലഹരി ഇടപാടുകാരെ പിടികൂടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം

 ലഹരി ഇടപാടുകാരെ പിടികൂടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം




വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉവൈസിനെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ലഹരി ഇടപാടിന് ശേഷം തിരികെ വരുമ്പോള്‍ പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതി ഉപയോഗിച്ച വാഹനം ഉവൈസിന് ഇടിക്കുകയായിരുന്നു. ഇതില്‍ ഉവൈസിന് കാലിന് പരിക്കേറ്റു. 

കൂടെയുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കോട്ടയത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സമാനമായി കൊല്ലത്തും ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നു. കല്ലുംതാഴത്ത് വാഹനപരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിനെ കാറിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ ലഹരി കടത്തുന്നതിനുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ പരിശോധന നടന്നത്. 






Related News

Comments

No comments yet. Be the first to comment!

Leave a Comment