Friday, July 31, 2026
Kerala News

രാജീവ് ചന്ദ്രശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്‌ളാദ് ജോഷി

 രാജീവ് ചന്ദ്രശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്‌ളാദ് ജോഷി



രാജീവ് ചന്ദ്രശേഖരനെ സംസ്ഥാന ബിജെപി അധ്യക്ഷനായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയാണ്  ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപിക്ക് വലിയ വളര്‍ച്ച ഉണ്ടാകും എന്നാണ് സംസ്ഥാന, കേന്ദ്ര നേൃത്വവും അണികളും പ്രതീക്ഷിക്കുന്നത്. 

നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

സാധ്യതാപട്ടികയിലുണ്ടായിരുന്ന നേതാക്കളെയെല്ലാം തള്ളിയാണ് മൂന്നുതവണ രാജ്യസഭാഗവും രണ്ടാം മോദിസര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല കൈമാറുന്നത്. കെ സുരേന്ദ്രന്റെ പിന്‍ഗാമിയായി രാജീവിനെ നിശ്ചയിച്ചത് പൂര്‍ണമായും ദേശീയനേതൃത്വത്തിന്റെ തീരുമാനമാണ്. ഞായറാഴ്ച തിരുവനന്തപുരത്തുചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നേതൃത്വത്തിന്റെ തീരുമാനമറിയിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ പേരുമാത്രമാണ് കോര്‍കമ്മിറ്റിയില്‍ വന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment