കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്. നാളെയും മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് പ്രതീക്ഷ.
കിഴക്ക്പടിഞ്ഞാറന്‍ കാറ്റിന്റെ സംയോജനം മൂലം എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടുകൂടിയ മഴ ലഭിക്കാം. ഉച്ചയ്ക്ക് ശേഷം മഴ കിഴക്കന്‍ മേഖലകളില്‍ ആരംഭിച്ച് പിന്നീട് തീരദേശങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇടിമിന്നല്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചൂട് വര്‍ദ്ധിക്കുന്നു. കൊല്ലം ജില്ലയില്‍ റെഡ് അലേര്‍ട്ടിന് സമാനമായ U.V. ഇന്‍ഡെക്‌സ് 11 രേഖപ്പെടുത്തി. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് തുല്യമായ U.V. സൂചിക കണ്ടെത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment