Friday, July 31, 2026
Kerala News

കോഴിക്കോട്ട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി

 കോഴിക്കോട്ട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി


കോഴിക്കോട് റേഷന്‍കടയില്‍ പുഴുവരിച്ച അരി പിടികൂടി. കോഴിക്കോട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റേഷന്‍കടയില്‍ വിതരണത്തിനായി എത്തിച്ച അരിയില്‍ പുഴു കണ്ടെത്തി. 18 ചാക്ക് അരിയിലാണ് പുഴുക്കളുള്ളത് കണ്ടെത്തിയത്.

കഴിഞ്ഞ മാസമാണ് ഈ അരിച്ചാക്കുകള്‍ എത്തിച്ചത്, അവ വെള്ളയിലുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നുമാണ് എത്തിച്ചത്.

ഇന്ന് ചാക്ക് പൊട്ടിച്ചപ്പോള്‍ പുഴുക്കള്‍ കണ്ടെത്തിയതോടെയാണ് നടപടികള്‍ ആരംഭിച്ചത്. അരിയുള്ള ചാക്കുകള്‍ റേഷന്‍ കടയില്‍ നിന്ന് നീക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment