Friday, July 31, 2026
Kerala News

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ പൊലീസുകാരനെതിരെ നടപടി

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ പൊലീസുകാരനെതിരെ നടപടി

കൊച്ചി: ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരങ്ങള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ (ബ്ലാങ്ക് അമ്യൂണിഷന്‍) ചട്ടിയിലിട്ട് വറുത്ത സംഭവത്തില്‍ എറണാകുളം സിറ്റി എ ആര്‍ ക്യാമ്പിലെ എസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. എസ്‌ഐക്കെതിരായ നടപടി ഇന്ന് ഉണ്ടായേക്കും.

ആയുധങ്ങളുടെ ചുമതലയുള്ള എസ് ഐ സി സി വി സജീവന്‍ എതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. എസ്‌ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.എ ആര്‍ ക്യാമ്പ് കമാന്‍ഡന്റ് ഇന്നലെ വൈകിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്.

എറണാകുളം എആര്‍ ക്യാംപില്‍ ഈ മാസം 10നാണ് അടുക്കളയില്‍ പൊട്ടിത്തെറിയുണ്ടായത്. വെടിയുണ്ട സൂക്ഷിച്ചിരുന്ന പാത്രത്തില്‍ വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നത് മാറ്റാനാണ് ചൂടാക്കിയതെന്ന്  വിശദീകരണത്തില്‍ പറയുന്നു. വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സാധാരണ ഇത്തരം സമയങ്ങളില്‍ വെടിയുണ്ട വെയിലത്ത് വെച്ച് ചൂടാക്കുകയാണ് പതിവ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment