Friday, July 31, 2026
Kerala News

കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്

കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്


കോട്ടയം വാഴൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ താമസിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ നിഷാദ് നടക്കേമുറിയിലിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തി. നേരത്തേ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണല്‍ സെക്രട്ടറിയായിരുന്ന നിഷാദിനെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് വിധേയമാക്കിയിരുന്നു.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി ഇഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന സാഹചര്യത്തിലാണ് നിഷാദിന്റെ വീട് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫൈസിയെ ചോദ്യംചെയ്യുന്നതിനിടയില്‍ നിഷാദുമായുള്ള ബന്ധം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒറ്റപ്പാലം പനമണ്ണയിലെ പ്രവാസി വ്യവസായിയുടെ വസതിയിലും ഇഡി പരിശോധന നടത്തുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 7 മണിയോടെ പരിശോധന ആരംഭിച്ചത്.











Related News

Comments

No comments yet. Be the first to comment!

Leave a Comment