പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലാക്രമണവുമായി ബന്ധപ്പെട്ട് സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് രണ്ട് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്.
2022 സെപ്റ്റംബര്‍ 23 നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിന് മുന്‍പുള്ള ഏഴ് ദിവസത്തെ കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹര്‍ത്താല്‍ ദിനത്തിലെ വരുമാനം 2,13,21,983 രൂപയും. സര്‍വീസ് മുടങ്ങിയതിനാല്‍ ഡീസല്‍ ഇനത്തിലെ ലാഭം 1,22,60,309 രൂപയും. മറ്റ് ക്ലെയ്മുകള്‍ - 10,08,160 രൂപ. യഥാര്‍ഥ നഷ്ടം - 2,42,58,376 രൂപയുമാണ്. ക്ലെയിം കമ്മീഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ തുക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഈടാക്കണം.
Comments
No comments yet. Be the first to comment!
Leave a Comment