കണ്ണൂരില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. 12 വയസുകാരിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
മാതാപിതാക്കളില്ലാത്ത 12 വയസുകാരി തമിഴ്‌നാട് സ്വദേശികളായ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് കുട്ടിക്ക് ഭയമുണ്ടായിരുന്നു. ഈ അസൂയയും മനോവിഷമവുമാണ് കൊലപാതകത്തിന് കാരണമെന്നു പൊലീസ് വിലയിരുത്തുന്നു.
ദമ്പതികളുടെ മൊഴിപ്രകാരം, കഴിഞ്ഞ രാത്രി കുഞ്ഞ് അവരുടെ കൂടെയായിരുന്നു. അര്‍ദ്ധരാത്രിയോടെ 12 വയസുകാരി കുഞ്ഞിനെ എടുത്ത് വീടിന് സമീപത്തെ കിണറ്റില്‍ ഇട്ടുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
രാത്രിയില്‍ ശുചിമുറിയില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരി തന്നെയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞതെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ കുട്ടിയുടെ പങ്ക് വ്യക്തമായതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വന്നത്.
Comments
No comments yet. Be the first to comment!
Leave a Comment