Friday, July 31, 2026
Kerala News

ആശാവര്‍ക്കര്‍മാരുടെ സമരം 37ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം

ആശാവര്‍ക്കര്‍മാരുടെ സമരം 37ാം ദിവസത്തിലേക്ക്; വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് രാപ്പകല്‍ സമരം  37ാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകല്‍ സമരത്തിന് തുടര്‍ച്ചയായി ഈ മാസം 20 മുതല്‍ നിരാഹാര സമരം തുടങ്ങും. 20ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാരിന് മുന്നില്‍ സമര ശൈലി മാറ്റാനാണ് ആശാവര്‍ക്കേഴ്‌സിന്റെ തീരുമാനം. 

രാപ്പകല്‍ സമര കേന്ദ്രത്തില്‍ തന്നെയായിരിക്കം ആശ വര്‍ക്കര്‍മാര്‍ നിരാഹാരമിരിക്കുക. ആദ്യഘട്ടത്തില്‍ മൂന്നു പേരായിരിക്കും നിരാഹാരസമരത്തില്‍ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. 

സമരത്തിന്റെ മുപ്പത്തിയാറാം ദിവസമായാ ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം റോഡുപരോധമായ് മാറി. നിരവധി നേതാക്കളും സംഘടനകളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. എന്‍എച്ച്എം ഏര്‍പ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്‌കരിച്ചാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിലെത്തിയത്. പ്രതിരോധിക്കാന്‍ ബാരികേടും സന്നാഹങ്ങളുമായി പൊലീസും നേരത്തെ നിലയുറപ്പിച്ചിരുന്നു. 

മുഖ്യമന്ത്രിയോട് നേരിട്ട് വിഷയം പറയുമെന്ന് പ്രതിപക്ഷ നേതാവും സഭയില്‍ വീണ്ടുമുയര്‍ത്തുമെന്ന് രമേശ് ചെന്നിത്തലയും സമരവേദിയില്‍ പറഞ്ഞു. കേന്ദ്രത്തില്‍ സമര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഉറപ്പ് നല്‍കി. എംഎല്‍എമാരടക്കം നിരവധി പേര്‍ ആശാവര്‍ക്കേഴ്‌സിന് പിന്തുണയുമായി എത്തിയിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment