Friday, July 31, 2026
Kerala News

കൊല്ലം ഫെബിന്‍ കൊലപാതകം: പ്രണയപകയെന്ന് പൊലീസ്; ലക്ഷ്യമിട്ടത് സഹോദരിയെ

കൊല്ലം ഫെബിന്‍ കൊലപാതകം: പ്രണയപകയെന്ന് പൊലീസ്; ലക്ഷ്യമിട്ടത് സഹോദരിയെ

കൊല്ലം: ഉളിയക്കോവിലില്‍ ഫെബിന്‍ എന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ പ്രണയപ്പകയെന്നു പൊലീസ്.  പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി.

കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹത്തിന് 2 കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സിനു മനസ്സില്‍ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ കാര്യം പറഞ്ഞതോടെയാണു വിവാഹം ഉറപ്പിച്ചത്.

ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തേജസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതും വൈരാഗ്യത്തിനു കാരണമായി. 2 കുപ്പിയില്‍ പെട്രോളുമായിട്ടാണ് തേജസ് രാജ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഫെബിന്റെ അച്ഛനുമായുള്ള വാക്കുതര്‍ക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഫെബിന്റെ അച്ഛനും പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment