ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂര്‍ (23) അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട്, ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി കുട്ടിയെ ലഹരിക്ക് അടിമയാക്കിയാണ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത്.
2020ല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.സൗഹൃദം നടിച്ച് ഭക്ഷണത്തില്‍ രാസലഹരി (MDMA പോലുള്ള സിന്തറ്റിക് ഡ്രഗ്‌സ്) കലര്‍ത്തി കുട്ടിയെ ലഹരിയിലാഴ്ത്തി അടുപ്പം സ്ഥാപിച്ചു. പിന്നീട് തുടര്‍ച്ചയായ പീഡനംമാണ് നടന്നത്.
കുട്ടിയുടെ അസ്വഭാവ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ഇടപെടുകയും, ചികിത്സയ്‌ക്കൊടുവില്‍ അകപ്പെട്ടത് കെണിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് 2025 മാര്‍ച്ചില്‍ പെണ്‍കുട്ടി പോലീസിനെ സമീപിച്ചു.
പ്രതിയ്‌ക്കെതിരെ പൊലീസ് വിശദമായ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തു. പീഡനത്തിനൊപ്പം, അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതിക്കെതിരെ നേരത്തെയും ലഹരി കേസില്‍ പൊലീസ് നടപടി എടുത്തിരുന്നു. പ്രതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതായും, കൂടുതല്‍ കുറ്റവകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
.
Comments
No comments yet. Be the first to comment!
Leave a Comment