Friday, July 31, 2026
Kerala News

സര്‍ക്കാരിന്റെ അവഗണന; അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ ആശാ വര്‍ക്കര്‍മാര്‍

സര്‍ക്കാരിന്റെ അവഗണന; അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ ആശാ വര്‍ക്കര്‍മാര്‍


ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് മൂന്നാംഘട്ട സമരമെന്ന് പ്രഖ്യാപിച്ച് ആശാ വര്‍ക്കര്‍മാര്‍. ഈ മാസം 20 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നാണു നേതാക്കളുടെ പ്രഖ്യാപനം. മൂന്നു മുന്‍നിര നേതാക്കള്‍ തുടര്‍ച്ചയായി നിരാഹാര സമരത്തിലിരിക്കും.

ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച പത്ത് ആവശ്യങ്ങളില്‍ ഒരു ആവശ്യം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചത്. ഓണറേറിയം നല്‍കുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്.

മുമ്പ് യോഗങ്ങളില്‍ പങ്കെടുക്കാത്തതിനോ മറ്റ് ചെറിയ കാരണങ്ങളാലോ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കപ്പെടുന്ന സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍: ആ നയം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

20 മുതല്‍ നിരാഹാര സമരം തുടങ്ങും എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  ആശാ വര്‍ക്കര്‍മാര്‍ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് വ്യക്തമാക്കി. മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നതാണ് അവരുടെ നിലപാട്.













Related News

Comments

No comments yet. Be the first to comment!

Leave a Comment