കോഴിക്കോട്: കോവൂരില്‍ ഓടയില്‍ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഓടയിലേക്ക് അബദ്ധത്തില്‍ വീണത്. എംഎല്‍എ റോഡിലെ ഒരു ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ ഇയാള്‍ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. ശക്തമായ മഴയില്‍ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയിരുന്നെങ്കിലും ശശിയ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇടിമിന്നലോട് കൂടിയ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സാധാരണ മഴ പെയ്താല്‍ തന്നെ ഓടയില്‍ ശക്തമായ ഒഴുക്കാണ് ഉണ്ടാകാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് കിലോമീറ്ററോളം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
Comments
No comments yet. Be the first to comment!
Leave a Comment