സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള അങ്കം കോണ്‍ഗ്രസ് ആരംഭിച്ചതായി രമേശ് ചെന്നിത്തല. ഐഎന്‍ടിയുസിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഹരിക്കെതിരെയുള്ള അങ്കം കുറിച്ചു കഴിഞ്ഞു, ഇനി വേരറുക്കും വരെ വിശ്രമമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടാതെ കേരളത്തിലെ ക്യാമ്പസുകളും ഹോസ്റ്റലുകളും ലഹരി കൊണ്ട് നിറയ്ക്കുന്നത് എസ്.എഫ്.ഐയുടെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ക്രിമിനലുകളാണ് എന്ന് വ്യക്തമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ക്രിമിനല്‍ നെറ്റ് വര്‍ക്കിന് രാഷ്ട്രീയ സംരക്ഷണം കൊടുത്ത് സമ്പൂര്‍ണമായും ഓര്‍ഗനൈസ്ഡ് ആയ ഒരു മാഫിയയെ സൃഷ്ടിച്ച് കേരളത്തിന്റെ അടുത്ത തലമുറയുടെ ജീവിതം നിത്യനരകമാക്കരുത്. ഇതിനു വേണ്ടി എസ്.എഫ് ഐ എന്ന ക്രിമിനല്‍ പ്രസ്ഥാനം പിരിച്ചു വിട്ട് ക്യാമ്പസുകളില്‍ സമാധാനം തിരികെയെത്തിക്കുകയെന്നതാണ് സി.പി.എമ്മിന് കേരള ജനതയോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം.
എസ്. എഫ്. ഐ എന്ന പ്രസ്ഥാനം പിരിച്ചു വിടുകയാണെങ്കില്‍ ഈ ക്രിമിനലുകള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണം അവസാനിക്കുകയും കേരളാ പോലീസിന്റെ ചുണക്കുട്ടികള്‍ക്ക് 24 മണിക്കൂര്‍ കൊണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് ലഹരി മാഫിയാ സംഘത്തിന്റെ വേരറുത്തെറിയാനും സാധിക്കും. മുഖ്യമന്ത്രിയും സി.പി എമ്മും ഈ വിഷയം അതീവ ഗൗരവത്തിലെടുക്കണം. നടപ്പാക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment