ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാംബിയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് നിരോധനാജ്ഞ.
മനുഷ്യ സാമിപ്യം കടുവയെ അക്രമാസക്തനാകുന്നതിന് സാധ്യത ഉള്ളതായി ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാല്‍ അപകട സാഹചര്യം ഒഴിവാക്കുന്നതിനും മനുഷ്യജീവന് സുരക്ഷിതത്വം ഒരുക്കുന്നതിനുമായാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ഇതിനിടെ കടുവയെ പിടികൂടാനുള്ള ദൗത്യം പ്രദേശത്ത് തുടരും. മയക്കു വെടി വെച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ നീക്കം. കാലിന് ഗുരുതരമായി പരിക്കേറ്റ കടുവയ്ക്ക് നടന്ന് നീങ്ങാനോ ഇര തേടാനോ കഴിയാത്ത അവസ്ഥയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മയക്കുവെടി വച്ച് പിടികൂടി തേക്കടിയില്‍ എത്തിച്ച് ചികിത്സ നല്‍കും. ഇന്നലെ വൈകിട്ട് നാലുമണി മുതല്‍ ഒരേ സ്ഥലത്താണ് കടുവ ഉള്ളത്.
Comments
No comments yet. Be the first to comment!
Leave a Comment