Saturday, August 1, 2026
Kerala News

ലൗ ജിഹാദ് പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്

 ലൗ ജിഹാദ് പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്


ലവ് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി. സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പാലാ ബിഷപ്പ് സംഘടിപ്പിച്ച ലഹരി ഭീകരതയ്‌ക്കെതിരായ സമ്മേളനത്തിലായിരുന്നു പി. സി. ജോര്‍ജിന്റെ വിവാദ പ്രസ്താവന. മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെയാണ് 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം പ്രസ്താവിച്ചു.അതില്‍ 41 പേരെ തിരിച്ചുകിട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.22,23 വയസ്സാകുമ്പോള്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കണം എന്നതില്‍ ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണം എന്നും അദ്ദേഹം പ്രസംഗിച്ചു.

ജോര്‍ജിന്റെ പ്രസ്താവന വിദ്വേഷ പ്രസംഗമായി ആവര്‍ത്തിച്ചതിനാല്‍ വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിരുന്നാലും കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് നിയമോപദേശം എന്നാണ് പൊലീസ് വിശദീകരണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment