Saturday, August 1, 2026
Kerala News

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട:  കഞ്ചാവ് എത്തിച്ച  പൂര്‍വ വിദ്യാര്‍ത്ഥി  അറസ്റ്റില്‍

കൊച്ചി:  കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ത്ഥി ആഷിഖ് ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആഷിഖിന് കസ്റ്റഡിയിലെടുത്തത്. കോളജിലെ സെം ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിഖ്. ഇയാള്‍ നിരന്തരം കോളജ് ഹോസ്റ്റലില്‍ എത്താറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഡാന്‍സാഫും കളമശേരി പൊലീസും ചേര്‍ന്നാണ് ആഷിഖിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ പിടിയിലായ ആകാശിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആഷിഖ് ആണ് കഞ്ചാവ് കൈമാറിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ ആഷിഖിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വ്യാഴാഴ്ച എട്ടു മണിയോടെ ആഷിഖ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയത്. ആഷിഖ് മുന്‍പും കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. 

ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്നാണ് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ആകാശിന്റെ ഫോണ്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസില്‍ ആകാശിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആകാശിന്റെ മുറിയില്‍ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.



Related News

Comments

No comments yet. Be the first to comment!

Leave a Comment