ഐപിഎസ് ഓഫീസറെന്ന പേരില്‍ അടുപ്പമുണ്ടാക്കി യുവതിയില്‍ നിന്ന് പണവും വാഹനവും തട്ടിയ കേസില്‍ യുവാവ് പിടിയിലായി. നേരത്തെയും തട്ടിപ്പ് നടത്തി അറസ്റ്റിലായ വിപിന്‍ കാര്‍ത്തിക്കാണ് വീണ്ടും പൊലീസ് പിടിയിലായിരിക്കുന്നത്.
വിപിന്‍ വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്. നേരത്തെ ഇയാളെയും അമ്മയെയും പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കുറി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസ് വിപിനെ ഇടപ്പള്ളിയില്‍ നിന്ന് പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളുടെ പക്കല്‍ നിന്ന് യുവതിയില്‍ നിന്ന് തട്ടിയ കാറും പൊലീസ് കണ്ടെത്തി.
പ്രതിയെ ഉടന്‍ ബെംഗളൂരു പൊലീസിന് കൈമാറും. 2019ല്‍ ഗുരുവായൂരില്‍ ഐപിഎസ് ഉദ്യോഗസ്ഥനെന്ന് നടിച്ച് ബാങ്കിനെ കബളിപ്പിച്ച് വായ്പ വാങ്ങിയ കേസില്‍ വിപിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment