Saturday, August 1, 2026
Kerala News

സംസ്ഥാനത്തെ യുവി ഇന്‍ഡക്‌സ് അപകടതോതില്‍; മൂന്ന് ജില്ലകളില്‍ റെഡ് ലെവല്‍

 സംസ്ഥാനത്തെ യുവി ഇന്‍ഡക്‌സ് അപകടതോതില്‍; മൂന്ന് ജില്ലകളില്‍ റെഡ് ലെവല്‍



സംസ്ഥാനത്തെ അള്‍ട്രാ വയലറ്റ് സൂചിക അപകടതോതില്‍. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് റെഡ് ലെവലില്‍ എത്തിയത്. ഈ ജില്ലകളില്‍ ആള്‍ട്രാ വയലറ്റ് സൂചിക പതിനൊന്നിലാണ്. യുവി ഇന്‍ഡക്‌സ് 11ന് മുകളിലാണ് റെഡ് അലേര്‍ട്ട്. 8 മുതല്‍ 10 വരെ ഓറഞ്ച് അലേര്‍ട്ടും 6 മുതല്‍ 7 വരെ യെല്ലോ അലേര്‍ട്ടുമാണ്.

കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 6 മുതല്‍ ഏഴ് വരെയുള്ള തോതിലായതിനാല്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് അഞ്ചും അതില്‍ താഴെയുമാണ്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏറ്റാല്‍ സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

സംസ്ഥാനത്ത് ചൂടിന് ശമനമേകാന്‍ വേനല്‍മഴ എത്തുമെന്നാണ് സൂചനകള്‍. ചില ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment