ആലപ്പുഴ തകഴിയില്‍ റെയില്‍വേ ലെവല്‍ ക്രോസിന് സമീപം അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തകഴി കേളമംഗലം സ്വദേശിനി, പഞ്ചായത്ത് ജീവനക്കാരിയായ പ്രിയ (46)യും, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ കൃഷ്ണപ്രിയ (15)യയ്ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപത്താണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇരുവരും വാഹനം റോഡില്‍ നിര്‍ത്തിയ ശേഷം പാളത്തിലേക്ക് കയറി. ഇതിനിടെയാണ് ആലപ്പുഴകൊല്ലം പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment