Saturday, August 1, 2026
Kerala News

ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; പൊങ്കാലപുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങള്‍

ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; പൊങ്കാലപുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങള്‍


ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ പൊങ്കാല അര്‍പ്പിച്ചു. പതിവുപോലെ, നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ തെളിച്ചതോടെ പൊങ്കാല ഒരുക്കം ആരംഭിച്ചു. അതിന് ശേഷം തീ മറ്റ് അടുപ്പുകളിലേക്ക് പകര്‍ന്നുകൊടുത്തു. ഉച്ചയ്ക്ക് 1.15നായിരുന്നു പൊങ്കാല നിവേദ്യം.

ഈ വര്‍ഷം പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തിരക്കാണുണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് ദേവി ദര്‍ശനത്തിനായി നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര പരിസരത്തോടൊപ്പം നഗരത്തിലെ വിവിധ ഭാഗങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.

രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭാര്യയ്ക്കൊപ്പം പൊങ്കാല അര്‍പ്പിച്ചു.

പ്രത്യേക ട്രെയിന്‍ സര്‍വീസ്

പൊങ്കാല അര്‍പ്പിച്ച ശേഷം തിരിച്ച് പോകുന്ന ഭക്തർക്കായി തിരുവനന്തപുരം സെന്‍ട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment