സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസവും നിലനില്‍ക്കുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്. അതേസമയം ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലര്‍ട്ടില്ല.
ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മാലിദ്വീപ് പ്രദേശം അതിനോട് ചേര്‍ന്ന തെക്ക് - കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Comments
No comments yet. Be the first to comment!
Leave a Comment