Saturday, August 1, 2026
Kerala News

പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു : ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

 പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു : ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്





മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്കേറ്റു. ഉന്തുവണ്ടി കച്ചവടം നടത്തുന്ന വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് അപകടത്തില്‍ മരിച്ചത്.

കണ്ണൂരില്‍ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോകുകയായിരുന്ന അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മോഷണക്കേസിലെ പ്രതിയെ ബത്തേരി കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വള്ളിയൂര്‍ക്കാവിനടുത്ത് ചേമ്പ് കച്ചവടം നടത്തുകയായിരുന്ന ശ്രീധരനെ ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന്, വാഹനം നിയന്ത്രണം വിട്ട് ആല്‍മരത്തില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment