Saturday, August 1, 2026
Kerala News

മുഖ്യമന്ത്രി- ധനമന്ത്രി കൂടിക്കാഴ്ച: നിര്‍മല സീതാരമാന്‍ കേരള ഹൗസില്‍ എത്തി

മുഖ്യമന്ത്രി- ധനമന്ത്രി കൂടിക്കാഴ്ച: നിര്‍മല സീതാരമാന്‍ കേരള ഹൗസില്‍ എത്തി

ന്യൂഡല്‍ഹി:  മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമനും തമ്മിലുളള കൂടിക്കാഴ്ച ആരംഭിച്ചു. രാവിലെ ഒമ്പത് മണിയോടെ നിര്‍മല സീതാരാമന്‍ കേരള ഹൗസില്‍ എത്തിച്ചേര്‍ന്നു. പ്രഭാതഭക്ഷണത്തിന് ശേഷമാകും ഇരുവരും തമ്മിലുളള നിര്‍ണായ ചര്‍ച്ച. 

വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കേരള ഹൗസില്‍ തുടരുന്നുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചയുടെ ഭാഗമാകുമോ എന്ന് വ്യക്തതയില്ല.

വയനാടിനായി പ്രഖ്യാപിച്ച 525 കോടിയുടെ സഹായം മാര്‍ച്ച് 31 മുമ്പ് പൂര്‍ണ്ണമായി ചെലഴിക്കാന്‍ സാധിക്കാത്ത സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കും. ആശാവര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. 




Related News

Comments

No comments yet. Be the first to comment!

Leave a Comment