കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒളിക്യാമറ സ്ഥാപിച്ച കേസില്‍ നഴ്‌സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിലായി. മാഞ്ഞൂര്‍ സ്വദേശിയായ ആന്‍സന്‍ ജോസഫിനെയാണ് ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സുമാരും മറ്റ് ജീവനക്കാരും വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍, ഒരു മാസം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനം ആരംഭിച്ചിരുന്നു.
ആന്‍സണ്‍ മുറി വിട്ട ശേഷം വസ്ത്രം മാറാന്‍ എത്തിയ ജീവനക്കാരിയാണ്, ഫോണ്‍ ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അധ്യക്ഷര്‍ക്ക് വിവരം അറിയിക്കുകയും, പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.
പോലീസ് കേസെടുത്ത് ആന്‍സനെ ചോദ്യം ചെയ്യുകയാണ്. മറ്റ് സ്ഥലങ്ങളിലും ഇതുപോലുള്ള സംഭവങ്ങളില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment