Saturday, August 1, 2026
Kerala News

ഹൈബ്രിഡ് കഞ്ചാവുമായി ആവേശം സിനിമ മേക്കപ്പ്മാന്‍ പിടിയില്‍

 ഹൈബ്രിഡ് കഞ്ചാവുമായി ആവേശം സിനിമ മേക്കപ്പ്മാന്‍ പിടിയില്‍



പ്രശസ്ത സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥ് (ആര്‍ജി വയനാടന്‍) ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി മൂലമറ്റത്ത് വാഹന പരിശോധനക്കിടെ 45 ഗ്രാം കഞ്ചാവുമായി അവനെ പിടികൂടി.മൂലമറ്റം എക്‌സൈസ് കാഞ്ഞറില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.

അവേശം, പൈങ്കിളി, സൂക്ഷ്മ ദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത്,മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വിആര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിയിലായ രഞ്ജിത്തിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.











Related News

Comments

No comments yet. Be the first to comment!

Leave a Comment