Saturday, August 1, 2026
Kerala News

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

 കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍



കാസര്‍കോട് കാണാതായ 15 വയസ്സുകാരിയും 42 കാരനായ പ്രദീപും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമുള്ള ഗ്രൗണ്ടിലെ അക്വേഷ്യ മരത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഫെബ്രുവരി 12: പെണ്‍കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കി.അന്നേ ദിവസം: അയല്‍വാസിയായ പ്രദീപിനേയും കാണാതായി. 26ദിവസം കഴിഞ്ഞ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ ഒരേ സ്ഥലത്ത് ഓഫായ നിലയില്‍ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന് സമീപം പരിശോധന നടത്തിയത്.

മൃതദേഹങ്ങള്‍ക്കു സമീപം മൊബൈല്‍ ഫോണുകളും ഒരു കത്തിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു.നിരവധി ദിവസത്തെ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസിന് ഇരുവരെയും കണ്ടെത്താനായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.











Related News

Comments

No comments yet. Be the first to comment!

Leave a Comment