ലക്ഷ്യ 2025 സോഷ്യല്‍ മീഡിയ സംഗമം മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം നിര്‍വഹിക്കും. മാര്‍ച്ച് 9, 2025 ന് കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് രാത്രി 11 മണിക്ക് ന് അവസാനിക്കുമെന്നും എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ലക്ഷ്യ 2025 എന്നത് ദേശീയ ചിന്തകള്‍ ഉള്‍കൊള്ളുന്ന സുമനസ്സുകളുടെ സംസ്ഥാന തല വാര്‍ഷിക സോഷ്യല്‍ മീഡിയ സംഗമമാണ്. ആര്‍എസ്എസി ന്റെ പ്രചാര്‍ വിഭാഗമാണ് ഈ സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ലൂവന്‍സ് സംഘടിപ്പിക്കുന്നത്.
ചിന്തകരും പ്രഭാഷകരും സമൂഹത്തിലെ നാനാ തുറകളില്‍ സ്വാധീനമുള്ളവരും സെലിബ്രിറ്റികളും യുവജനങ്ങളുമായി ലക്ഷ്യ 2025 ല്‍ സംവദിക്കും. ഈ സംഗമത്തില്‍ നിന്നുയരുന്ന പ്രകമ്പനം ദേശീയതയുടെയും ധര്‍മ്മ ചിന്തകളുടെയും സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഒരു നവ ഊര്‍ജം പകരും എന്നും സംഘാടകര്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment