ആലപ്പുഴയില്‍ എംഡിഎംഎയും ലഹരിപദാര്‍ത്ഥങ്ങളും കൈവശംവച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിലായി. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. വിഘ്നേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് എംഡിഎംഎ കണ്ടെത്തിയത്.
ഹരിപ്പാട് നിന്ന് എംഡിഎയുമായി പിടിയിലായ പ്രതി, ലഹരിമരുന്ന് വിഘ്നേഷ് തന്നിലേക്കാണ് എത്തിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം വിഘ്നേഷിനെ അറസ്റ്റ് ചെയ്തു.
വിഗ്നേഷ് എസ്.എഫ്.ഐയുടെ മുന്‍ ഏരിയ കമ്മിറ്റി അംഗം കൂടിയാണ്. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിഘ്നേഷനില്‍ നിന്ന് 0.24 ഗ്രാം എംഡിഎയും രണ്ട് സിറിഞ്ചുകളും പൊലീസ് കണ്ടെത്തി. ലഹരിമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും ഇയാളുടെ ഭാഗത്തു നിന്നുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment