മലപ്പുറം: താനൂരില്‍ കാണാതായ പെണ്‍കുട്ടികളെ പുനെയിലെത്തിച്ചു. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തില്‍ എത്തിക്കും. അതെസമയം വീട്ടിലേക്കില്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്നും വിദ്യാര്‍ഥിനികള്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞു.
തങ്ങള്‍ക്ക് 18 വയസ് ആയെന്നും എന്നാല്‍ വീട്ടുകാര്‍ വയസ് കുറച്ചേ പറയൂവെന്ന് ഇവര്‍ പറയുന്നു. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിക്കുകയും വഴക്ക് പറയുകയും ചെയ്യുമെന്ന് കുട്ടികള്‍ പറയുന്നു. ആരേലും പറഞ്ഞാല്‍ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറു. പിന്നീട് വീണ്ടും വീട്ടുകാര്‍ പഴയതുപോലെയാകുമെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളെയും ഇന്ന് പുലര്‍ച്ചെ മുംബൈ ലോണാവാലയില്‍ നിന്നാണ് കണ്ടെത്തിയത്.
മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് കുട്ടികളെ കണ്ടെത്തിയത്. പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് ഇവര്‍ റെയില്‍വേ പൊലീസിന് മുമ്പില്‍പ്പെടുന്നത്. മൊബൈല്‍ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. ഇവര്‍ മുംബൈയില്‍ എത്തിയതായി വിവരം കിട്ടിയപ്പോള്‍ മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഒരാള്‍ക്ക് മാത്രമാണ് ഇന്നലെ പരീക്ഷയുണ്ടായിരുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് ലഭിച്ച വിവരം. ഈ യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചിരുന്നു. ഈ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറി. എന്നാല്‍ ഇവര്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു.പെണ്‍കുട്ടികളിലൊരാള്‍ പാര്‍ലറില്‍ മുടി മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു .
Comments
No comments yet. Be the first to comment!
Leave a Comment