Saturday, August 1, 2026
Kerala News

കള്ള് ഗ്ലൂക്കോസിനെക്കാളും പവര്‍ഫുള്‍, ചെത്ത് കള്ള് ലിക്വര്‍ ആക്കാന്‍ പാടില്ല: ഇപി ജയരാജന്‍

 കള്ള് ഗ്ലൂക്കോസിനെക്കാളും പവര്‍ഫുള്‍, ചെത്ത് കള്ള് ലിക്വര്‍ ആക്കാന്‍ പാടില്ല: ഇപി ജയരാജന്‍


കള്ള് ഗ്ലൂക്കോസിനെക്കാളും പവര്‍ഫുളെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കള്ള് ചെത്ത് വ്യവസായം ശക്തിപ്പെടുത്തണം എന്ന് അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. 

തെങ്ങ് ചെത്തിയപ്പോള്‍ തന്നെ കിട്ടുന്ന നീര് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ബെഡ് കോഫി കുടിക്കുന്നതിനെക്കാള്‍ നല്ലതാണ് ചെത്തിയ പാടേ ഉള്ള കള്ള് എന്നുമാണ് മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന എംപി ഗോവിന്ദന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെ ഇപി ജയരാജന്‍ പറഞ്ഞത്. 

ഇതിനു പുറമെ ആശ വര്‍ക്കര്‍മാരുടെ താല്പര്യം സംരക്ഷിക്കാനുള്ള സമരമല്ല ഇപ്പോള്‍ നടക്കുന്നതെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. സമരങ്ങളോട് നല്ല വാക്കുകള്‍ കൊണ്ട് പ്രതികരിക്കുന്നതാണ് നല്ലത്. വലതു പക്ഷ തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കലാപാഹ്വാനമാണ് ആണ് നടത്തുന്നത് ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment