സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍. കേരളം വലിയ ഭീതിയിലും ഉത്കണഠയിലുമാണ്. രക്ഷിതാക്കള്‍ ആശങ്കയിലാണ് . സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. കേരളത്തില്‍ ലഹരി മരുന്ന് ഉപയോഗം വല്ലാതെ കൂടുന്നു .
ലഹരി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും ഒപ്പമുണ്ടെന്ന ഉറപ്പാണ് പ്രതിപക്ഷം നല്‍കിയത്. സര്‍ക്കാരിന് എന്തെങ്കിലും ആക്ഷന്‍ പ്ലാന്‍ വേണ്ടേ? എന്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് പ്ലാനുണ്ടോ? നിങ്ങളുടെ കയ്യില്‍ ഒന്നുമില്ല. പിന്നെ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു പോയാല്‍ മതിയോ എന്നും അദ്ദേഹം ചോദിച്ചു.
നിലവില്‍ കേരളത്തില്‍ എക്‌സൈസിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. അതിക്രമങ്ങളിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്ന് സതീശന്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയടിച്ച് പൊട്ടിച്ചതിനെയും രക്ഷാ പ്രവര്‍ത്തനം എന്ന് പറഞ്ഞാണ് നേരത്തെ മുഖ്യമന്ത്രി സംരക്ഷിച്ചത് എന്നും വിഡി സതീശന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment