തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും. ആശാ വര്‍ക്കര്‍മാരുടെ വിഷയവും സ്വകാര്യ സര്‍വ്വകലാശാല ബില്ലുമുള്‍പ്പെടെ പ്രധാന വിഷയങ്ങള്‍ ഇന്ന് സഭയിലെത്തു. ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്കുശേഷം നിര്‍ത്തിവെച്ച സമ്മേളനമാണ് ഇന്ന് പുനരാരംഭിക്കുന്നത്. ഈയാഴ്ച രണ്ടുദിവസമേ സമ്മേളനമുള്ളൂ. ഈയാഴ്ച രണ്ടുദിവസമേ സമ്മേളനമുള്ളൂ. സി.പി.എം. സംസ്ഥാന സമ്മേളനം പ്രമാണിച്ച് ബുധനാഴ്ചമുതല്‍ സമ്മേളനത്തിനു വീണ്ടും ഇടവേളയാണ്. 10-നു വീണ്ടും ചേരും.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്ന ബില്ലും സര്‍വകലാശാലാ ഭേദഗതി ബില്ലും ഇന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു അവതരിപ്പിക്കും. സര്‍വകലാശാലാ കാര്യങ്ങളില്‍ പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടുന്നതിന് മന്ത്രിക്കു കൂടുതല്‍ അധികാരം നല്‍കുന്നതാണ് സര്‍വകലാശാലാ ഭേദഗതി ബില്‍. രണ്ടു ബില്ലുകളും തിങ്കളാഴ്ച സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. സമ്മേളനം അവസാനിക്കുന്ന 25-ന് ഇവ പാസാക്കും. സര്‍വകലാശാല നിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ വരുന്നത് ഗവര്‍ണറുടെ അംഗീകാരമില്ലാതെയാണെന്നതും ശ്രദ്ധേയമാണ്.
ലഹരിമരുന്ന് ഉപയോഗം വ്യാപിക്കുന്നതും കൊലപാതകങ്ങളും അക്രമങ്ങളും പെരുകുന്നതും ക്രമസമാധാന തകര്‍ച്ചയായി പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഈ പ്രശ്‌നത്തില്‍ തിങ്കളാഴ്ച സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും. ആശ വര്‍ക്കര്‍മാരുടെ സമരത്തിനു സഭയിലും പ്രതിപക്ഷം പിന്തുണ പ്രകടിപ്പിക്കും.
Comments
No comments yet. Be the first to comment!
Leave a Comment