തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെതിരെ മൊഴി നല്‍കാതെ മാതാവ് ഷെമീന. പരുക്കേറ്റത് കട്ടിലില്‍ നിന്ന് വീണപ്പോഴെന്ന് അഫാന്റെ ഉമ്മ ഷെമി മൊഴിയില്‍ പറയുന്നു. അഫാന്റെ പേര് മാജിസ്‌ട്രേറ്റിനോടും പറഞ്ഞില്ല.
മകന്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ ഷെമിയെ ഇനിയും അറിയിച്ചിട്ടില്ല. ഇളയമകന്‍ അഫ്‌സാനെ കാണണമെന്നാണ് ബോധം വന്നപ്പോള്‍ ഷെമീന ആവശ്യപ്പെട്ടു. സഹോദരന്റെ വീട്ടിലുണ്ടെന്നാണ് പറഞ്ഞത്. അഫാനെയും ഷെമി അന്വേഷിച്ചിരുന്നു. അതെസമയം ഭര്‍ത്താവ് റഹീമിനെ ഷെമി തിരിച്ചറിഞ്ഞിരുന്നു. അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ദമാമില്‍ നിന്ന് ഇന്നലെയാണ് നാട്ടിലെത്തിയത്.
അതിനിടെ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവില്‍ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് കൊലപാതകങ്ങളില്‍ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകങ്ങള്‍ നടന്ന ദിവസം അഫാന്‍ പണം നല്‍കിയത് ആര്‍ക്കെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
Comments
No comments yet. Be the first to comment!
Leave a Comment