Saturday, August 1, 2026
Kerala News

കേസ് കൊടുത്തവര്‍ക്ക് നന്ദി, കേരളത്തിലെ മികച്ച ചികിത്സ കിട്ടി, ആരോഗ്യപ്രശ്‌നം അറിഞ്ഞത് കേസുണ്ടായതിനാല്‍: ഷോണ്‍ ജോര്‍ജ്

കേസ് കൊടുത്തവര്‍ക്ക് നന്ദി, കേരളത്തിലെ മികച്ച ചികിത്സ കിട്ടി, ആരോഗ്യപ്രശ്‌നം അറിഞ്ഞത് കേസുണ്ടായതിനാല്‍: ഷോണ്‍ ജോര്‍ജ്

കോട്ടയം:  പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് ഷോണ്‍ ജോര്‍ജ്. ജാമ്യം കിട്ടിയതില്‍ സന്തോഷം. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു.

മകനെന്ന നിലയില്‍ കേസ് കൊടുത്തവര്‍ക്ക് നന്ദി. ആശുപത്രിയില്‍ പോകാന്‍ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പിസി ജോര്‍ജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരെന്ന് ഷോണ്‍ പറഞ്ഞു.

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സ്വന്തം പ്രസ്താവന ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ജോര്‍ജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതാണ് ജോര്‍ജിനെതിരേ മുസ്ലിം ലീഗ് തിരിയാന്‍ കാരണമെന്നും ഷോണ്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment