Saturday, August 1, 2026
Kerala News

മതവിദ്വേഷ പരാമര്‍ശക്കേസ്: പിസി ജോര്‍ജ്ജിന് ജാമ്യം

മതവിദ്വേഷ പരാമര്‍ശക്കേസ്:  പിസി ജോര്‍ജ്ജിന് ജാമ്യം

ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവില്‍ റിമാന്‍ഡ് ചെയ്ത പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി ICU ല്‍ നിരീക്ഷണത്തില്‍ തുടരവെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

പ്രായം കണക്കിലെടുത്താണ് ജാമ്യം എന്ന് ഹൈക്കോടതി വ്യക്തമാക്കി . കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അതേ സമയം വെണ്ണല കേസില്‍ അദ്ദേഹത്തിന് കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.

കഴിഞ്ഞ ജനുവരി 25നാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പി സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത് . മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയെങ്കിലും കുറ്റം ആവര്‍ത്തിക്കുന്നത് പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പി സി ജോര്‍ജിന്റെ കോടതിയിലെത്തിയുള്ള നാടകീയമായ കീഴടങ്ങല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment